നഗരസഭ അങ്കണവാടി ക്രഷ് പ്രവർത്തനം ആരംഭിച്ചു
1548524
Wednesday, May 7, 2025 1:19 AM IST
ചാലക്കുടി: മൂഞ്ഞേലി ഐശ്വര്യ അങ്കണവാടിയിൽ ഒരുക്കിയ ക്രഷ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യപ്രഭാഷണംനടത്തി. പൊതുമരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, ബ്ലോക്ക് ക്ഷേമകാര്യകമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, വികസനകാര്യ ചെയർമാൻ കെ.വി. പോൾ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, എം. നിഷ എന്നിവർ പ്രസംഗിച്ചു.