റോഡരികിലെ കാനയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി
1548763
Thursday, May 8, 2025 12:35 AM IST
കല്ലൂര്‍: അയ്യങ്കോട് റോഡരികിലെ കാനയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കോട് വട്ടക്കൊട്ടായി സ്വദേശി കണ്ണംപടത്തി വീട്ടില്‍ വര്‍ഗീസ്(67) ആണ് മരിച്ചത്. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് കാനയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വര്‍ഗീസ് വീട്ടില്‍ നിന്ന് പോയതാണെന്ന് പറയുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: മേരി. മകള്‍: ഷൈല. മരുമകന്: ബാബു.