ലോഡ്ജിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
1548470
Tuesday, May 6, 2025 11:38 PM IST
വാടാനപ്പിള്ളി: ലോഡ്ജിൽ താമസിച്ചു വരുന്ന മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. എടമുട്ടം തൊട്ടാരത്ത് ശങ്കരനാരായണന്റെ മകൻ ശ്രീകുമാർ(57) ആണ് മരിച്ചത്. ഒരു മാസമായി ഇയാൾ വാടകയ്ക്ക് ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ലോഡ്ജിലെ മാനേജരാണ് ഇയാളെ അനക്കമില്ലത്ത നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. വാടാനപ്പിള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.