ശതോത്തര സുവർണ ജൂബിലി സ്മാരക ഓപ്പൺ സ്റ്റേജ്
1548529
Wednesday, May 7, 2025 1:19 AM IST
പാവറട്ടി: സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ നിർമാണം പൂർത്തിയായ ശതോത്തര സുവർണജൂബിലി സ്മാരക ഓപ്പൺ സ്റ്റേജ് ആശീർവദിച്ചു. തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെമ്പകശേരി ജൂ ബിലി സ്മാരക ഓപ്പൺ സ്റ്റേജ് ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും നിർവഹിച്ചു. അസി. വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ അധ്യക്ഷത വഹിച്ചു.
വിവാഹ സുവർണജൂബിലി സ്മാരകമായി സ്റ്റേജ് സ്പോൺസർ ചെയ്ത, വികെജി ഗ്രൂപ്പിന്റെ ചെയർമാൻ വി.കെ. ജോർജിനെയും പ്രസ്തീന ജോർജിനെയും ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി ഒ. ജെ. ഷാജൻ, കൺവീനർ വി.വി. ജോർജ്, ഭാരവാഹികളായ കെ.ജെ. വിൻസന്റ്്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ, വികെ ജി ഗ്രൂപ്പ് ഡയറക്ടർ വി.ജി. ബാസ്റ്റ്യൻ, എൻ.ജെ. ലിയോ, സേവിയർ അറയ്ക്കൽ, ജെറോം ബാബു, സേവിയർ കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.