ചെമ്മാപ്പിള്ളി ക്ഷേത്രത്തിൽ മോഷണം
1549082
Friday, May 9, 2025 1:40 AM IST
ചെമ്മാപ്പിള്ളി: വടക്കുംമുറി തെക്കിനിയേടത്ത് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്നും ഓഫീസിന്റെ വാതിൽ തകർത്തുമാണു മോഷണം നടന്നത്. ഓഫീസിനകത്തെ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.
സമീപത്തെ വീട്ടിൽ നിന്നെടുത്ത കന്പിപ്പാര ഉപയോഗിച്ചാണു ഭണ്ഡാരവും ഓഫീസ് മുറിയുടെ പൂട്ടും തകർത്തത്. കന്പിപ്പാര സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആഴ്ചകൾക്കുമുൻപ് മണലൂരിലെ വിവിധ ക്ഷേത്രങ്ങളിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു.