പാവറട്ടി തിരുനാൾ: നകാര വിളംബര ഘോഷയാത്ര നടത്തി
1548779
Thursday, May 8, 2025 2:01 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ വരവറിയിച്ചുകൊണ്ട് പുണ്യാളൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ നകാരവിളംബര ഘോഷയാത്ര നടന്നു. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി വിളബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ജെ. പോൾ അധ്യക്ഷത വഹിച്ചു. ആൽബർട്ട് തരകൻ, തോമസ് പള്ളത്ത്, ബൈ ജു ലൂവിസ്, വി.എഫ്. വർഗീസ്, കെ.കെ. ജോൺസൺ, ദേവസി മാടവന എന്നിവർ പ്രസംഗിച്ചു.
ലില്ലിപ്പൂ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവും വിളംബരം മുഴക്കുന്ന പട്ടാളക്കാരും മാലാഖ കുട്ടികളുമെല്ലാം വിളംബരഘോഷയാത്രയ്ക്കു മാറ്റുകൂട്ടി.