സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാനവും ദീപം തെളിയിക്കലും
1548828
Thursday, May 8, 2025 2:01 AM IST
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ പത്താമത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും 14-ാമത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു.
ബിഷപ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യലും കോളജിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ഡോ. റീത്ത സിഎസ്എസ് അധ്യക്ഷതവഹിച്ചു. സ്നേഹോദയ പ്രൊവിന്‍സ് മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സീന സിഎസ്എസ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. മുളന്തുരുത്തി വെല്‍കെയര്‍ കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പലും ടിഎന്‍എഐ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. രേണു സൂസന് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ആളൂര്‍ പഞ്ചായത്തംഗം മേരി ഐസക്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ്, വിദ്യാര്‍ഥി പ്രതിനിധി ഗ്രീന മരിയ, സിസ്റ്റര്‍ ഷൈനി സിഎസ്എസ്, പ്രഫ.എ.ആര്. നിമി എന്നിവര്‍ സംസാരിച്ചു.