പാവറട്ടി ഊട്ടുതിരുനാള്: കലവറ ഒരുങ്ങി
1549079
Friday, May 9, 2025 1:40 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാളിനുള്ള പ്രസിദ്ധമായ ചെത്തുമാങ്ങാഅച്ചാർ തയാറാക്കാൻ തുടങ്ങി. 2700 കിലോ മാങ്ങയാണ് അച്ചാർ തയാറാക്കുന്നതിനായി ഉൗട്ടുപുരയിൽ എത്തിച്ചിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെന്പകശേരിയുടെ ആശീർവാദത്തിനുശേഷം അച്ചാറിനുള്ള മാങ്ങചെത്ത് ആരംഭിച്ചു. അരിവയ്പ് കണ്‍വീനർ കെ.ഡി. ജോസ്, കലവറ കണ്‍വീനർ ആൽബർട്ട് തരകൻ, കറിവയ്പ് കണ്‍വീനർ വി.ആർ. ജോണ്‍, ജോയിന്റ് കണ്‍വീനർമാരായ സാബു ലൂവീസ്, പി.ജെ. വിൻസന്റ്, കെ.ഒ. ബാബു എന്നിവരുടെ നേതൃത്വത്തിലാണു പാചകപ്പുരയിലെ പ്രവർത്തനങ്ങൾ സജ്ജീകരിക്കുക. ഉൗട്ടുസദ്യയിൽ ചോറ്, സാന്പാർ, ഉപ്പേരി, ചെത്തുമാങ്ങ അച്ചാർ എന്നിവയാണു വിളന്പുക. ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്കുശേഷം നേർച്ചഭക്ഷണം ആശീർവദിക്കും. തുടർന്ന് ആരംഭിക്കുന്ന നേർച്ചഉൗട്ട് ഞായറാഴ്ച രണ്ടുമണിവരെ തുടരും.