തൃശൂരിലും സുരക്ഷ ശക്തമാക്കി, ഗുരുവായൂരിൽ കൂടുതൽ നിരീക്ഷണം
1549078
Friday, May 9, 2025 1:40 AM IST
സ്വന്തം ലേഖകൻ
തൃശൂർ: രാജ്യമെന്പാടും സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശൂരിലും സുരക്ഷ ശക്തമാക്കി. തൃശൂരിനുമാത്രമായി പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശമൊന്നും വന്നിട്ടില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ സുരക്ഷാസജ്ജീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൃശൂരിലും സുരക്ഷാ ഒരുക്കങ്ങൾ നടത്തുന്നതെന്നു സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ദീപികയോടു പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിനു നിലവിലുള്ള സായുധസേനാസുരക്ഷയ്ക്കു പുറമെ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തും. അവധിക്കാലമായതിനാൽ കൂടുതൽപേർ ഗുരുവായൂരിലെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്.
പ്രധാന സ്ഥലങ്ങൾ, വിഐപികളുടെ വീടുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെന്പാടും സുരക്ഷയും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തൃശൂരിലെയും സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചത്.