ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്കു തുടക്കം
1548517
Wednesday, May 7, 2025 1:19 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള കലവറനിറയ്ക്കല്‍ നടന്നു. 10 ദിവസമായി നടക്കുന്ന ഉത്സവത്തില്‍ കൊടിയേറ്റ ദിവസവും ആറാട്ടുദിവസവും ഒഴികെയുള്ള ദിവസങ്ങളില്‍ അന്നദാനംനടക്കും.
കിഴക്കേനടപ്പുരയില്‍ രാവിലെനടന്ന ചടങ്ങില്‍ ഭക്തജനങ്ങള്‍ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര എന്നിവ സമര്‍പ്പിച്ചു. പ്രവാസി വ്യവസായി ബാലന് കണ്ണോളി ആദ്യസമര്‍പ്പണം നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് ടി.എ. ഗോപി ചടങ്ങില്‍ അധ്യക്ഷനായി. ഭരണസമിതിയംഗം അഡ്വ.കെ.ജി. അജയകുമാര്‍ സ്വാഗതവും മുരളി ഹരിതം നന്ദിയും പറഞ്ഞു.
കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. രാവിലെ കൊട്ടിലായ്ക്കല്‍ ഗണപതിക്ഷേത്രത്തില്‍ മഹാഗണപതിഹവനം നടന്നു. വൈകീട്ട് ക്ഷേത്രത്തിനകത്ത് പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുകലശപൂജ, അസ്ത്രകലശപൂജ എന്നിവ നടന്നു. ഇന്നുരാവിലെ എതൃത്തുപൂജ, പഞ്ചകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിലാണ് താന്ത്രികകര്മങ്ങളും ശുദ്ധികര്‍മങ്ങളും നടക്കുന്നത്.