ആക്ട്സിന്റെ കരുതൽപ്പൂരം ശ്രദ്ധേയം
1548781
Thursday, May 8, 2025 2:01 AM IST
തൃശൂർ: ആക്ട്സിന്റെ കരുതല്പ്പൂരത്തിന്റെ ഭാഗമായി സാന്പിള്‍ വെടിക്കെട്ടുമുതല്‍ പൂരം ഉപചാരംചൊല്ലി പിരിയുംവരെ സൗജന്യ ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യഭക്ഷണ, കുടിവെള്ള വിതരണവും നടത്തി.
പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ ആക്ട്സ് ഓഫീസിനു മുന്‍വശത്തു പൂരദിവസം രാവിലെ 11 ന് ആരംഭിച്ച ഭക്ഷണവിതരണം പിറ്റേന്നു പുലര്‍ച്ചെവരെ നീണ്ടു. കുടിവെള്ളവും നല്കി. അമ്പതിനായിരം ചപ്പാത്തി, 135 പാക്കറ്റ് ബ്രെഡ്, ഒരു ചാക്ക് അരികൊണ്ടുള്ള ചോറ്, ഉള്ളിക്കറി എന്നിവയാണു നൽകിയത്.
ഏഴുവര്‍ഷമായി സൗജന്യ കുടിവെള്ളവിതരണവും തുടര്‍ച്ചയായ അഞ്ചാംവര്‍ഷം സൗജന്യ ഭക്ഷണ വിതരണവും നടത്തിവരുന്നു. 20 അംഗ പ്രത്യേക സ്ട്രെച്ചര്‍ ടീം പ്രവര്‍ത്തിച്ചിരുന്നു.
അന്നദാനത്തിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, മേയര്‍ എം.കെ. വര്‍ഗീസ്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സ്വാമി നന്ദാത്മജാനന്ദ, ഹിറാ മസ്ജിദ് ഇമാം സക്കീര്‍ ഹുസൈന് എന്നിവരാണ് തുടക്കംകുറിച്ചത്.