പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്: പൈലിംഗ് ആരംഭിച്ചു
1548241
Tuesday, May 6, 2025 1:45 AM IST
പുതുക്കാട്: മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില് എത്തിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യത്തിലേക്ക്. സ്റ്റേഷന് നിര്‍മാണത്തിന്റെ ഭാഗമായി പൈലിംഗ് പ്രവൃത്തികള്‍ക്ക് ഇന്നലെ തുടക്കമായി. കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട സിവില്‍ സ്റ്റേഷന് സ്ഥലം സന്ദര്‍ശിച്ച് പൈലിംഗ് പ്രവൃത്തികള്‍ വിലയിരുത്തി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. ചന്ദ്രന്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ബ്ലോക്ക് മെമ്പര്‍ അഡ്വ. അല്‍ജോ പുളിക്കന്‍, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ നിമേഷ് പുഷ്പന്, അസി. എൻജിനീയര്‍ എ.ആര്. പ്രിയ തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണു പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് ഒന്നാംഘട്ടം നിര്‍മാണം നടത്തുന്നത്.