കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1548766
Thursday, May 8, 2025 12:35 AM IST
നന്തിക്കര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൊവ്വൂക്കാരൻ പരേതരായ അരവിന്ദാക്ഷന്റെയും ലക്ഷ്മിയുടെയും മകൻ ദിപീഷ് (ബിബി-47) ആണ് മരിച്ചത്. നന്തിക്കരയിലുണ്ടായ വാഹനാപകടത്തിലാണ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റത്.
രാത്രിയിൽ ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു വരികയായിരുന്ന ദിപീഷിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപീഷ് അബോധാവസ്ഥയിൽ ഒന്നരമാസമായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: സലിലൻ, സജീഷ്. മരുമകൾ: ഷിബി.