വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍ഡ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സുനിതാദേവിക്ക് ഇരട്ട സ്വര്‍ണം
1548821
Thursday, May 8, 2025 2:01 AM IST
ചെമ്പുച്ചിറ: പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷന് സംഘടിപ്പിച്ച നാലാമത് വെയിറ്റ് ലിഫ്റ്റിംഗ് ആന്‍ഡ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സി.ബി. സുനിതാദേവി ഇരട്ടസ്വര്ണംനേടി.
എറണാകുളത്തുനടന്ന മത്സരങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കായുള്ള വെയിറ്റ് ലിഫ്റ്റിംഗില്‍ 64 കിലോ വിഭാഗത്തിലും പവര്‍ ലിഫ്റ്റിംഗില്‍ 63 കിലോ വിഭാഗത്തിലുമാണ് സുനിത സ്വര്‍ണംനേടിയത്. ജൂലൈയില്‍ കൊല്ലത്തുനടക്കുന്ന ദക്ഷിണേന്ത്യന്മത്സരങ്ങളിലും ഒക്ടോബറില്‍ ബംഗളൂരുവില്നടക്കുന്ന ഏഷ്യന്‍ മത്സരങ്ങളിലും സുനിത കേരളത്തെ പ്രതിനിധീകരിച്ചുപങ്കെടുക്കും.
മറ്റത്തൂര്‍ മന്ദരപ്പിള്ളി വട്ടേക്കാട്ടുപറമ്പില്‍ രാജേഷിന്റെ ഭാര്യയാണ് സുനിതാദേവി.