പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി
1549083
Friday, May 9, 2025 1:40 AM IST
തൃശൂർ: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. തൃശൂർ -വരാക്കര റൂട്ടിൽ സർവീസ് നടത്തുന്ന കെഎല്‍ 38 1921 നന്പർ ബസാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് എംവിഐ പി.വി. ബിജുവും എഎംവിഐ പി.എസ്. ശ്രീജിത്തും ചേർന്നു പിടികൂടിയത്. ഏപ്രിൽ 30ന് ഈ വാഹനത്തിന്റെ പെർമിറ്റ്കാലാവധി തീർന്നിരുന്നു.
ഇന്നലെ വൈകീട്ട് നാലരയ്ക്കു തൃശൂരിൽനിന്നു യാത്രക്കാരുമായി വരാക്കരയ്ക്കു പുറപ്പെട്ട ബസ് ആന്പല്ലൂർ ടോൾ പ്ലാസയ്ക്കു സമീപം പിടികൂടുകയായിരുന്നു. പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനും യാത്രക്കാർക്ക് ടിക്കറ്റ് നൽകാതിരുന്നതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി നോക്കിയതിനും എയർഹോണ്‍ പിടിപ്പിച്ചതിനും ഫ്രണ്ട് ഗ്രിൽ ഉൗരിവച്ചതിനുംകൂടി 16,000 രൂപ പിഴ ചുമത്തി. യാത്രക്കാർ ഉണ്ടായിരുന്നതിനാൽ സർവീസ് വരാക്കര വരെ തുടരാനും തുടർന്ന് ഗ്യാരേജ് ചെയ്യുന്നതിനും നിർദേശം നൽകി.