പുഴയിൽ ചാടി മരിച്ചു
1548471
Tuesday, May 6, 2025 11:38 PM IST
കുന്നംകുളം: എറണാകുളം നോർത്ത് പറവൂർ ചെറായി പാലത്തിൽ നിന്ന് പുഴയിൽ ചാടി കുന്നംകുളം അയ്യമ്പറമ്പ് സ്വദേശിനി മരിച്ചു.
എറണാകുളം ഗാന്ധിനഗറിൽ താമസിക്കുന്ന അകതിയൂർ അയ്യംപറമ്പ് ചെറുവത്തൂർ ഷാജന്റെ മകൾ ഹിമ(18) ആണ് മരിച്ചത്. കുന്നംകുളം അയ്യംപറമ്പ് സ്വദേശിയായ ഇവർ ഏറെനാളായി കുടുംബത്തോടെ എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. സംസ്കാരം കുന്നംകുളത്ത് നടത്തി.