"അരങ്ങ് ' തൃശൂർ ക്ലസ്റ്റർതല കലോത്സവത്തിനു തുടക്കം
1549074
Friday, May 9, 2025 1:40 AM IST
തൃശൂർ: ഒല്ലൂക്കര, ചേർപ്പ്, പുഴയ്ക്കൽ ബ്ലോക്കുകൾ ഉൾപ്പെടുന്ന കുടുംബശ്രീ തൃശൂർ ക്ലസ്റ്റർതല മത്സരം അരങ്ങ് 2025നു കൂർക്കഞ്ചേരി ജെപിഇഎച്ച് സ്കൂളിൽ തുടക്കമായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ്- 2 ചെയർപേഴ്സൺ റെജുല കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ആറു വേദികളിലായി പ്രച്ഛന്നവേഷം, സ്കിറ്റ്, നാടകം, മിമിക്രി, മോണോആക്ട്, മൈം, വയലിൻ, ലളിതഗാനം, ഓടക്കുഴൽ, കഥാപ്രസംഗം, കവിതാപാരായണം, കഥാരചന, കവിതാരചന, ചിത്രരചന, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് മത്സരഇനങ്ങളിലായി ഇരുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ചു.
സമാപനദിനമായ ഇന്നു സംഘഗാനം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, ശിങ്കാരിമേളം, മാപ്പിളപ്പാട്ട്, സംഘനൃത്തം, നാടൻപാട്ട് മത്സരങ്ങളാണ് നടക്കുക.