വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1548764
Thursday, May 8, 2025 12:35 AM IST
പറപ്പൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കേ അങ്ങാടി സ്വദേശി പുത്തൂക്കര ജോണിയുടെ മകൻ ഫ്രാൻസീസ് (49) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈസ്റ്റർ ദിനത്തിൽ പുലർച്ചെ ആറരയോടെ വീട്ടിൽ നിന്ന് പള്ളി മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പറപ്പൂർ മെയിൻ റോഡിലൂടെ പോകുന്പോഴാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നടന്നുപോവുകയായിരുന്ന ഫ്രാൻസീസിനെ ഇടിച്ചിട്ടത്. ഉടനടി പറപ്പൂർ ആക്ട്സ് പ്രവർത്തകർ ഫ്രാൻസീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നാലിന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. അമ്മ: മേരി. ഭാര്യ: സിമി. മക്കൾ: ഫെമി, ഫെബി, സിബിൻ.