വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവക വാര്‍ഷികദിനാഘോഷം നടത്തി
1548234
Tuesday, May 6, 2025 1:45 AM IST
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവക വാര്‍ഷിക ദിനാഘോഷം ചാലക്കുടി സെന്റ്് മേരീസ് ഫെറോനയിലെ അസിസ്റ്റന്റ് വികാരി ഫാ. അഖില്‍ തണ്ടിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
പൗളാലയം കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഖില സിഎസ്എസ്, കൈക്കാരന്മാരായ ടി.പി. പോള്‍, റോയ് മരത്തമ്പിള്ളി, കുടുംബ സമ്മേളന കേന്ദ്ര സമിതി സെക്രട്ടറി ലിസി സജി, കേന്ദ്ര സമിതിയുടെ ട്രഷറര്‍ കെ.ജെ. ജോണ്സണ് കോക്കാട്ട്, മതബോധന പ്രധാന അധ്യാപകന് ടി.എ. ജോസ് മാസ്റ്റര്‍, യുവജന പ്രതിനിധി റിപ്സി ടോബി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടി.കെ. ആന്റു എന്നിവര്‍ സംസാരിച്ചു.