പറപ്പൂക്കര വിശുദ്ധ ലോനമുത്തപ്പന്റെ തിരുനാളിനു കൊടിയേറി
1548522
Wednesday, May 7, 2025 1:19 AM IST
പറപ്പൂക്കര: പതിനാറാം ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ലോനമുത്തപ്പന്റെ തിരു നാൾ കൊടിയേറി. ഇന്നലെ വൈകീട്ട് ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ തിരുനാളിനു കൊടിയേറ്റി.
രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ, ചാൻസലർ ഫാ. കിരണ്‍ തട്ട്ള, പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസി. വികാരി ഫാ.ആൽബിൻ പുതുശേരി, ഫാ. പോൾ പനംകുളം, ഫാ. ഫ്രാൻസിസ് കാവിൽ, അഘോഷകമ്മിറ്റി ജനറൽ കണ്‍വീനറും ട്രസ്റ്റിയുമായ സൈമണ്‍ പുതുപ്പുള്ളിപ്പറന്പിൽ, കൈക്കാരന്മാരായ ജോസ് തെക്കെത്തല, ജോസ് തട്ട്ള, ആഘോഷ കമ്മിറ്റി സെക്രട്ടറി റെജിൻ പാലത്തിങ്കൽ, കണ്‍വീനർമാർ, ജോയിന്റ് കണ്‍വീനർമാർ വിവിധ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് പ്രസിഡന്റുമാർ, ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
15,16 തീയതികളിലാണു തിരുനാൾ. 15ന് വൈകീട്ട് പുണ്യവാന്റെ അദ്ഭുതരൂപം കൂട്ടിൽനിന്നിറക്കി പള്ളിചുറ്റിയുള്ള പ്രദക്ഷിണവും 16ന് രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വൈകീട്ട് മൂന്നിനുള്ള ദിവ്യബലിക്കുശേഷം ആഘോ ഷമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാൾ ദിവസങ്ങളിൽ അടിമയിരുത്താനും വിവിധ നേർച്ചകൾ നടത്താനും സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ അറിയിച്ചു.