തിരുത്തിപ്പറമ്പ് തിരുനാൾ സമാപിച്ചു
1548242
Tuesday, May 6, 2025 1:45 AM IST
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ്് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി.
രാവിലെ വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച എന്നിവ നട ന്നു. പത്തിനുനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്ലെസിൻ ഒഎഫ്എം മുഖ്യകാർമികനായി. ഫാ. സിന്റോ നങ്ങിണി തിരുനാൾ സന്ദേശം നൽകി.
വൈകീട്ട് നാലിനുനടന്ന വിശു ദ്ധ കുർബാനയ്ക്ക് മുണ്ടത്തിക്കോ ട് പള്ളി വികാരി ഫാ. ഫ്രാങ്കോ പുത്തിരി മുഖ്യകാർമികനായി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഫാൻസി വെടിക്കെട്ടുംനടന്നു.
ഇന്നലെ രാവിലെ പരേതർക്കു ള്ള വിശുദ്ധ കുർബാനയും രാത്രി ഏഴിന് തൃശൂർ കലാസദന്റെ ഗാനമേളയും ഉണ്ടായി. ഇടവക വികാരി ഫാ. ജോൺസൻ അരിമ്പൂർ, കൈക്കാരന്മാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.