ദേവാലയങ്ങളിൽ തിരുനാൾ
1548819
Thursday, May 8, 2025 2:01 AM IST
വേലൂർ സെന്റ്
ഫ്രാൻസിസ് സേവ്യർ
വേലൂർ: സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും റോസ പുണ്യവതിയുടെയും തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഊട്ട് നേർച്ച വെഞ്ചരിപ്പ്.
10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഫ്രാൻസിസ് പുത്തൂക്കര മുഖ്യകാർമികത്വം വഹി ക്കും. ഫാ. ജീസ് അക്കരപ്പട്ടിയേക്കൽ തിരുനാൾ സന്ദേശം നൽകും.
വൈകീട്ട് നാലിനുള്ള വിശു ദ്ധ കുർബാനയ്ക്കുശേഷം ആഘോ ഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ബാൻഡ് വാദ്യം.
ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം വള വെഞ്ചരിപ്പും വൈകീട്ട് 5.30 ന് പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ, രൂപം എഴുന്നള്ളിക്കൽ എന്നിവക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി കാർമികനായി. തുടർന്ന് ബാൻഡ് വാദ്യവും അരങ്ങേറി. നാളെ സകല മരിച്ചവർക്കുവേണ്ടി ദിവ്യബലിയും പൊതുഒപ്പീസും ഉണ്ടായിരിക്കും.
വികാരി ഫാ. റാഫേൽ താണിശേരി, അസി. വികാരി ജിജി മാളിയേക്കൽ,തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ, കൈ ക്കാരന്മാരായ സാബു കുറ്റിക്കാട്ട്, ഔസേഫ് വാഴപ്പിള്ളി, ബാബു ജോർജ് താണിക്കൽ, ജോസഫ് പുലിക്കോട്ടിൽ, പബ്ലിസിറ്റി കൺവീനർ ബിജു പി. ജോസ് തുടങ്ങി യവർ നേതൃത്വം നൽകിവരുന്നു.
ചാഴൂർ സെന്റ് മേരീസ്
അന്തിക്കാട്: ചാഴൂർ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സം യുക്ത തിരുനാൾ ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെയിംസ് പള്ളിപ്പാട്ട് തിരുനാൾ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് തിരുനാൾ പ്രദക്ഷിണവും വർണമഴയും തുടർന്ന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ തിരുമുറ്റ ബാൻഡ് വാദ്യവും നടന്നു.
വികാരി ഫാ. സിജോ കാട്ടൂക്കാരൻ, ജനറൽ കൺവീനർ ഷിബു കവലക്കാട്ട്, പബ്ലിസിറ്റി കൺവീനർ ഷാരോൺ ജോജു, ട്രസ്റ്റിമാരായ ടി.കെ. സണ്ണി, മേജോ തട്ടിൽ, ജസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
പാറന്നൂർ
സെന്റ്് ജോസഫ്
കേച്ചേരി: പാറന്നൂർ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് ഇന്നു തുടക്കമാകും. ഇന്ന് രാവിലെ വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന. തുടർന്ന് വീടുകളിലേക്കുള്ള അമ്പ്, വള എന്നിവയുടെ വെഞ്ചരിപ്പും വിശുദ്ധരുടെ രൂപങ്ങൾ ആശിർവദിച്ചു വയ്ക്കലും ഉണ്ടായിരിക്കും.
വൈകീട്ട് 6.30 ന് ദീപാവലങ്കാര സ്വിച്ച് ഓൺ കർമവും നടക്കും. രാത്രി വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ്, വള സമാപനവും തുടർന്ന് സംയുക്ത വാദ്യമേളവും നടത്തപ്പെടും. തിരുനാൾ ദിനമായ നാളെ രാവിലെ 10 .30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. രാജു അക്കര മുഖ്യകാർമികനാകും. ഫാ. ജോർജ് ചാത്തോ ളി, ഫാ. വിജു കോലങ്കണ്ണി എന്നിവർ സഹകാർമികരാവും.
വൈകീട്ട് അഞ്ചിന് ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും ശേഷം ഏഴിന് ഗാനമേള വിത്ത് ഫ്യൂഷനും ഉണ്ടായിരിക്കും. 10 ന് രാവിലെ 6.30നു സകല മരിച്ചവർക്കുവേണ്ടി ദിവ്യബലി.
ഇടവക വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരന്മാരായ വി.ടി. ബാബു, ജിന്റോ തരകൻ, തിരുനാൾ ജനറൽ കൺവീനർ ടി.ഡി. ഡെൽവിൻ, പബ്ലിസിറ്റി കൺവീനർ പി.വി. റാഫി എന്നിവർ നേതൃത്വം നൽകും.
പടിയം സെന്റ് സെബാസ്റ്റ്യൻസ് കപ്പേള
കണ്ടശാംകടവ്: പടിയം വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനു കൊടിയേറി. ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ കാർമികനായി. തുടർന്ന് ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവ നടത്തി. തുടർന്ന് തിരുനാൾ സപ്ലിമെന്റിന്റെ പ്രകാശനവും നടത്തി.
തിരുനാൾ ദിനമായ 13ന് വൈകിട്ട് 5.30ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന, തുടർന്ന് കപ്പേളയിലേക്ക് വള എഴുന്നള്ളിപ്പ്, ലദീഞ്ഞ്, നൊവേന, തിരുനാൾ സന്ദേശം, സ്നേഹവിരുന്ന് എന്നിവ നടത്തും.
അസി.വികാരി ഫാ. അജിത് ചിറ്റിലപ്പിള്ളി, പ്രസിഡന്റ് അരുൺ ആന്റണി, സെക്രട്ടറി സി.ഒ. ജിന്റോ, ട്രഷറർ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റുമാരായ ടി.ജെ. വിൻസെന്റ്്, വർക്കി ചാലിശേരി, ജോയിന്റ് സെക്രട്ടറി സിജോ റോക്കി, ലിറ്റി റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകും.