പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം
1548523
Wednesday, May 7, 2025 1:19 AM IST
എടക്കുളം: പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധകാരണങ്ങളാല്‍ തകര്‍ന്ന 30 റോഡുകള്‍ക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിപ്രകാരം അനുവദിച്ചത്.
പൂമംഗലം പഞ്ചായത്തിലെ എസ്എന്‍ നഗര്‍ റോഡ് 20 ലക്ഷം, പായമ്മല്‍ റോഡ് 40 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണ നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
ചടങ്ങില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ്, മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, ലതാ വിജയന് എന്നിവര്‍ സംസാരിച്ചു.