മരിയപുരം ലൂർദ് മാത കുരിശുപള്ളി കൂദാശാകർമം
1548824
Thursday, May 8, 2025 2:01 AM IST
ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫോറോന പള്ളിയുടെ കീഴിൽ 2008ൽ സ്ഥാപിതമായ മരിയാപുരം കുരിശുപള്ളിയുടെ പുനർനിർമിച്ച ദേവാലയത്തിന്റെ കൂദാശാകർമം 11ന് നടക്കും.
രാവിലെ 10ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ നിർവഹിക്കും. ലൂർദ് മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠയും ബിഷപ് നിർവഹിക്കുമെന്ന് ഫോറോന വികാരി ഫാ. വർഗീസ് പാത്താടൻ അറിയിച്ചു. വൈകിട്ട് ആറിന് സംഗീതവിരുന്നും ഉണ്ടായിരിക്കും.