പൂരം കഴിഞ്ഞു, മണിക്കൂറുകൾക്കകം നഗരം ശുചിയാക്കി കോർപറേഷൻ
1548774
Thursday, May 8, 2025 2:01 AM IST
തൃശൂർ: പൂരച്ചടങ്ങുകൾ അവസാനിച്ചു മണിക്കൂറുകൾക്കുള്ളിൽ നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. തേക്കിൻകാട് മൈതാനവും അനുബന്ധറോഡുകളും പൂർണമായും വൃത്തിയാക്കി.
മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എ.ജെ. ഷാജു എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും നേതൃത്വം നൽകി.
അഞ്ഞൂറിലേറെ ശുചീകരണവിഭാഗം ജീവനക്കാരും നൂറിലേറെ ആരോഗ്യവിഭാഗം ജീവനക്കാരും സജീവമായി പങ്കെടുത്തു. സാന്പിൾ വെടിക്കെട്ടുമുതൽ കോർപറേഷൻ ഭരണസമിതിയും എല്ലാ ജീവനക്കാരും പൂർണസമയവും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തൃശൂർ പൂരം ആനന്ദകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും മേയർ നന്ദി അറിയിച്ചു.