ചാലക്കുടി ജിഎംബിഎച്ച്എസ്എസിൽ നൈപുണ്യവികസന കേന്ദ്രം
1549090
Friday, May 9, 2025 1:40 AM IST
ചാലക്കുടി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചാലക്കുടി ജിഎംബിഎച്ച്എസ്എസിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുന്നു.
പദ്ധതിയുടെ പോസ്റ്റർ പ്രകാശനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. അനിൽകുമാർ, പ്രിൻസിപ്പൽ വി. കമലം, പിടിഎ പ്രസിഡന്റ്് പി.വി. സന്തോഷ് , ജോർജ് കല്ലിങ്കൽ, എസ്എംസി ചെയർമാൻ, ലിജോ ജോസഫ്, ബിപിസി ബിആർസി ഇ.വി. ബിന്ദു, പി.എസ്. സംഗീത, പി.കെ. അനിത, ആര്യ മോൾ എന്നിവർ പ്രസംഗിച്ചു.
ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ എന്നീ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് വിജയിച്ച് 15 നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാ ക്ക വിഭാഗക്കാർക്ക് നിയമാനുസൃതമായി ഇളവ് ലഭിക്കും. കോഴ്സ് തികച്ചും സൗജന്യം. അപേക്ഷകൾ 15ന് മുൻപ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9947812151, 9947327102