വാഹനാപകടം: മധ്യവയസ്കന് മരിച്ചു
1549058
Friday, May 9, 2025 1:00 AM IST
ഒല്ലൂര്‍: ഇഎസ്ഐക്കു സമീപം ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്കന് മരിച്ചു. ചിരിയങ്കണ്ടത്ത് കാരക്കട പരേതനായ അന്തോണി മകന് ബിജു(54) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെ റോഡ് കുറുകെ കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ ഒല്ലൂരിലെ ആക്ട്സ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.
ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ: പരേതയായ മേരി. സഹോദരങ്ങള്‍: ബൈജു, ബിന്ദു. സംസ്കാരം ഇന്നു രാവിലെ 10ന് മേരിമാത പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.