ഗുരുവായൂർ ഭാഗവതോത്സവം തുടങ്ങി
1514923
Monday, February 17, 2025 1:16 AM IST
ഗുരുവായൂർ: നാമജപങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയായിരുന്നു ആദ്യം. സ്വാമി ഉദിത് ചൈതന്യ, മെട്രോമാന് ഇ. ശ്രീധരന്, മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്, ശാസ്ത്രജ്ഞ ഡോ. താര പ്രഭാകരന്, ക്ഷേത്രം മുന്‍ മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ്, ഭാരതീയ വിദ്യാഭവന് സെക്രട്ടറി പി.ഐ. ഷെരീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയതോടെ ഭാഗവതോത്സവ ത്തിനു തുടക്കമായി. ഡോ. ഡി. എം. വാസുദേവന്‍ അധ്യക്ഷനായി.
മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, പി.എസ്. പ്രേമാനന്ദന്, അഡ്വ.സി. രാജഗോപാല്‍, രവി ചങ്കത്ത്, മധു കെ. നായര്‍, ശ്രീകുമാര്‍ പി. നായര്‍, മണലൂര്‍ ഗോപിനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ജുളാൽ പരിസരത്തുനിന്ന്1008 വനിതകൾ അണിനിരന്ന ഘോഷയാത്രയോടെ കുളം പ്രദക്ഷിണമായി യജ്ഞ മണ്ഡപത്തിലെത്തി.
ഇന്നു രാവിലെ ആറിന് സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത പ്രഭാഷണം ആരംഭിക്കും. 20 ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍വഹിക്കും. 21 ന് ഗുരുവന്ദനം. 23 ന് സമാപിക്കും.