പുത്തൂർപാലം: ഗതാഗതനിയന്ത്രണം ഇന്നുമുതൽ
1514900
Monday, February 17, 2025 1:16 AM IST
പുത്തൂർ: നിലവിലെ പാലത്തോടുചേർന്നുള്ള കരിങ്കൽ കെട്ട് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഗതാഗതംനിയന്ത്രണം ഏർപ്പെടുത്തി. പണി പൂർത്തിയാകുന്നതുവരെ പാലത്തിലൂടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. അതേസമയം പുതിയതായി നിർമിക്കുന്ന പുത്തൂരിലെ സമാന്തര പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള കുട്ടനെല്ലൂർ - പുത്തൂർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പുത്തൂരിൽ നിലവിലുള്ള പാലത്തിനു സമാന്തരമായി മറ്റൊരുപാലം നിർമിക്കുത്. 10.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 9.55 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് പുത്തൂർ സമാന്തര പാലം നിർമിക്കുന്നത്.
കേച്ചേരി മുതൽ ചൂണ്ടൽവരെ വാഹനനിയന്ത്രണം
കേച്ചേരി: കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡ് നിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിന്റെ ഭാഗമായി വാഹനനിയന്ത്രണം ഏർപ്പെടുത്തി. തൃശൂരിൽനിന്നും കുന്നംകുളം ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ കേച്ചേരിയിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് ആളൂർ വഴി ചൂണ്ടൽ സെന്ററിൽ പ്രവേശിക്കണം. തൃശൂർ ഭാഗത്തേക്കുപോകു ന്ന വാഹനങ്ങൾക്ക് തടസം ഉണ്ടാകില്ല. സിംഗിൾലൈൻ ട്രാഫിക് തൃശൂർ ഭാഗത്തേക്ക് ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.