ബൈക്ക് അപകടത്തിൽ ഹോം ഗാർഡ് മരിച്ചു
1514471
Saturday, February 15, 2025 11:24 PM IST
പഴയന്നൂർ: ബൈക്ക് അപകടത്തിൽ ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോംഗാഡ് മരിച്ചു. പുലാക്കോട് കീച്ചേരിക്കളത്തിൽ രമേശ് (63) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എളനാട് മേപ്പാടം റോഡിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ ദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച ബൈക്ക് യാത്രക്കാർ പരിക്ക് കൂടാതെ രക്ഷപെട്ടു. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.