ഇ.ടി. ടൈസൺ എംഎൽഎയുടെ ഇടപെടൽ; എൽപി സ്കൂൾ സർക്കാർ ഏറ്റെടുത്തു
1513945
Friday, February 14, 2025 1:40 AM IST
ചെന്ത്രാപ്പിന്നി: ഇ.ടി. ടൈസൺ എംഎൽഎയുടെ നിരന്തരമായ ഇടപെടലിൽ എൽപി സ്കൂൾ സർക്കാർ ഏറ്റെടുത്തു.
കയ്പമംഗലം മണ്ഡലത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലാ പരിധിയിൽ ഉൾപ്പെട്ട എസ്വി എൽപി സ്കൂൾ മാനേജ്മെന്റിന്റേയും ഗ്രാമപഞ്ചായത്തിന്റേയും പിടിഎയുടേയും ആവശ്യപ്രകാരം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ വിദ്യാഭ്യാസ വകുപ്പിന് ശിപാർശ കത്ത് നൽകിയിരുന്നു. പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി മാനേജ്മെന്റ്, ജനപ്രതിനിധികൾ എന്നിവരുടെ ആവശ്യാനുസരണം സ്റ്റാഫ് മാനേജ്മെന്റ്് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, മറ്റ് വിദ്യാലയ അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനുമായി വിദ്യാലയം ഏറ്റെടുക്കുന്ന പ്രവൃത്തി സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഇതുപോലെ മുമ്പു അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന കയ്പമംഗലം ക്ഷേമോദയം സ്കൂൾ എല്ലാവിധ പ്രതിസന്ധികളും മറികടന്നുകൊണ്ട് അടച്ചുപൂട്ടൽ ഭീഷണിയ്ക്കെതിരായി ഉത്തരവിറക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോവുകയും ചെയ്യുകയാണ്. എസ്വി എൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്ന ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി എത്രയും വേഗം തന്നെ ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാൻ വേണ്ട നിർദേശം കൊടുത്തിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.