ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ടിബി സെന്ററിന് എഐ എക്സ്റേ മെഷീൻ കൈമാറി
1513929
Friday, February 14, 2025 1:39 AM IST
തൃശൂർ: ജില്ലയിലെ ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗികളെ കണ്ടെത്തുന്നതിനു ജില്ലാ ക്ഷയരോഗകേന്ദ്രത്തിന് എഐ അൾട്രാ പോർട്ടബിൾ എക്സ്റേ മെഷീൻ നൽകി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.
ഉൾനാടൻപ്രദേശങ്ങളിലും മലന്പ്രദേശങ്ങളിലുമുള്ള ആളുകളുടെ അടുത്തു നേരിട്ടെത്തി രോഗനിർണയം നടത്താൻ സഹായകമാകുന്ന മെഷീൻ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിൽനിന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഷീൻ നൽകിയത്.
പ്രധാനമന്ത്രിയുടെ ടിബി വിമുക്ത ഇന്ത്യ പദ്ധതിക്കു പിന്തുണയെന്നോണം ക്ഷയരോഗവിമുക്ത തൃശൂർ എന്ന ലക്ഷ്യത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ജില്ലാ ടിബി ഓഫീസർ ഡോ. അജയ് രാജ, ഡെപ്യൂട്ടി കളക്ടറും എഡിഎമ്മുമായ ടി. മുരളി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ, ഡിഎസ്ഒ ഡോ. കെ.എൻ. സതീഷ്, ഡബ്ല്യുഎച്ച്ഒ കണ്‍സൾട്ടന്റ് ഡോ. ഗായത്രി, ജോയ് ആലുക്കാസ് സിഒഒ ഹെൻറി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.