ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധം
1510567
Sunday, February 2, 2025 7:57 AM IST
തൃശൂർ: ന്യൂനപക്ഷവിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി കടുത്ത ന്യൂനപക്ഷദ്രോഹനടപടിയാണെന്നു കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത സമിതി. സർക്കാരിന്റെ സാമ്പത്തികകെടുകാര്യസ്ഥതയ്ക്കും ധൂർത്തിനും പാവപ്പെട്ട ജനങ്ങൾ ഇരകളാകുകയാണെന്നു യോഗം വിലയിരുത്തി.
ഫാ. വർഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ്, ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.