രജതജൂബിലി ആഘോഷവും നഴ്സിംഗ് വിദ്യാർഥികളുടെ ദീപം തെളിയിക്കലും
1510560
Sunday, February 2, 2025 7:56 AM IST
ഒല്ലൂർ: സെന്റ്് വിൻസെന്റ്് ഡി പോൾ ഹോസ്പിറ്റലിൽ സ്കൂൾ ഓഫ് നഴ്സിംഗിന്റെ രജത ജൂബിലി ആഘോഷവും 26-ാമത് ബാച്ചിന്റെ ദീപം തെളിയിക്കൽ ചടങ്ങും ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.
സിഎംസി നിർമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ സിഎം സി അധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
തൃശൂർ കോർപറേഷൻ കൗൺസിലർ സനോജ് പി. കാട്ടൂക്കാരൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി സിഎംസി, മെഡിക്കൽ ഡോ. എം. സെബാസ്റ്റ്യൻ ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിലോ പോൾ സിഎംസി തുടങ്ങിയവർ സംസാരിച്ചു.
മുൻകാല പ്രിൻസിപ്പൽമാരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. സിസ്റ്റർ സോഫിയ സിഎംസി സമ്മാനദാനം നിർവഹിച്ചു.