അമലയിൽ ന്യൂക്ലിയർ വിഭാഗത്തിനു പുതിയ ബ്ലോക്ക്
1510564
Sunday, February 2, 2025 7:56 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ ന്യൂക്ലിയർ വിഭാഗത്തിനുവേണ്ടി നവീനസൗകര്യങ്ങളോടെ ആരംഭിച്ച പുതിയ ബ്ലോക്കിന്റെയും അത്യാധുനികസൗകര്യങ്ങളടങ്ങിയ പുതിയ പെറ്റ് സ്കാനിന്റെയും ആശീർവാദകർമം ദേവമാത മുൻ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ആത്തപ്പിള്ളി സിഎംഐ നിർവഹിച്ചു. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി എന്നിവർ പ്രസംഗിച്ചു.