പോപ്പ് ജോണ്‍ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു
1510562
Sunday, February 2, 2025 7:56 AM IST
കുരിയച്ചിറ: പോപ്പ് ജോണ്‍ എൽപി സ്കൂളിന്റെ 57-ാം വാർഷികാഘോഷം വഗൻസ 2025 ഡിവിഷൻ കൗണ്‍സിലർ ആൻസി ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് അധ്യക്ഷനായി. കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി നടത്തിയ പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ നാലാംക്ലാസിലെ വിദ്യാർഥികൾക്ക് റേഡിയോ ജോക്കി അരുണ്‍ ശങ്കർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രധാന അധ്യാപിക സി.ഡി. റീന, ഫാ. ജോമോൻ താണിക്കൽ, സിസ്റ്റർ ഗ്രേസ് തോമസ്, ജോസി ചീനിക്കൽ, പി.ആർ. വിൽസണ്‍, പിടിഎ പ്രസിഡന്റ് നിമിത ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്നുനടന്ന പഠനോത്സവം തൃശൂർ യുആർസി ട്രെയിനർ കൽപ്പകം രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥികളെ അനുമോദിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.