മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു
1510566
Sunday, February 2, 2025 7:56 AM IST
വാണിയന്പാറ: ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു. മണിയൻകിണർ മേലെചൂരക്കുന്ന് ചന്ദ്രന്റെ മൂന്നുമാസം പ്രായമുള്ള മൂരിക്കുട്ടിയെയാണ് കൊന്നത്.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചന്ദ്രന്റെ തന്നെ പശുവിനെയും സമീപത്തെ ആടുകളെയും പുലി മുൻപും ആക്രമിച്ചുകൊന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മേഖലയിൽ പുലിയുടെ സാന്നിധ്യം നേരത്തേ ഉള്ളതായും അവർ പറഞ്ഞു.