ബാങ്കിലെ ജനറേറ്ററിന് തീപിടിച്ചു; ജീവനക്കാർ രക്ഷപ്പെട്ടു
1510574
Sunday, February 2, 2025 7:57 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് ബാങ്കിന്റെ ജനറേറ്ററിന് തീപിടിച്ചു. പെരിഞ്ഞനം സെന്ററിൽ പ്രവർത്തിക്കുന്ന കാത്തലിക്ക് സിറിയൻബാങ്കിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജനറേറ്റർ ഓൺ ചെയ്തപ്പോള്‍ ശബ്ദത്തോടെ തീയും പുകയും ഉയരുകയായിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിക്കാനെത്തിയ താൽക്കാലിക ജീവനക്കാരൻ ഉടൻ തന്നെ അഗ്നിശമനോപകരണം ഉപയോഗിച്ച് തീയണച്ചെങ്കിലും പുക ഉയർന്നതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽനിന്ന് ഫയർഫോഴ്സ് എത്തി ജനറേറ്റർ മാറ്റി. തുടർന്ന് ബാങ്കിന്റെ പ്രവർത്തനം നിർത്തിവച്ചു.
ജനറേറ്ററിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമികനിഗമനം. ജനറേറ്റർ പൂർണമായും കത്തിനശിച്ചു. വയറിംഗുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.