ലോറിയിടിച്ച് മതിലും ഗേറ്റും തകർന്നു
1510559
Sunday, February 2, 2025 7:56 AM IST
പഴയന്നൂർ: അമിതവേഗതയിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലും ഗേറ്റും തകർത്തു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ആർക്കും അപായമില്ല. ഇന്നലെ നാലോടെ കൊണ്ടാഴി പാറമേൽപ്പടിയിലാണ് സംഭവം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.