തിരുനാളിന് കൊടിയേറി
1510576
Sunday, February 2, 2025 7:57 AM IST
കയ്പമംഗലം: കയ്പമംഗലം ബീച്ച് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറല്‍ ഫാ. ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ജസ്റ്റിന് വാളപ്പിള്ളി, കൈക്കാരന്മാരായ കുറ്റിക്കാടന്‍ വറീത് റാഫേല്‍, കുറ്റിക്കാടന്‍ അന്തോണി തോമസ് എന്നിവര്‍ നേതൃത്വംനല്കി.
ഞായറാഴ്ച രാവിലെ ഏഴിന് രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് പാട്ടുകുര്‍ബാന, തുടര്‍ന്ന് വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, വര്‍ണമഴ തുടങ്ങിയവ നടക്കും.