ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു: ഷാപ്പ് അടപ്പിച്ചു
1510565
Sunday, February 2, 2025 7:56 AM IST
പുന്നയൂർക്കുളം: ചെറായി നാക്കോല ഷാപ്പിൽ നിന്ന് കള്ളുകുടിച്ച രണ്ടുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
വടക്കേക്കാട് സിഎച്ച്സിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. അണ്ടത്തോട് തറയിൽ ശാലോ (36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ റിന്റോയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഷാപ്പ് താത്കാലികമായി അടച്ചു.