പൗലോസ് താക്കോൽക്കാരൻ അനുസ്മരണം
1510575
Sunday, February 2, 2025 7:57 AM IST
ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവായിരുന്ന പൗലോസ് താക്കോൽക്കാരൻ അനുസ്മരണം നടത്തി. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ഉദ്ഘാടനംചെയ്തു. സി.എ. തോമസ് അധ്യക്ഷതവഹിച്ചു.
ജില്ലാ ഭാരവാഹികളായ ജോസ് പൈനാടത്ത്, പോൾ പുല്ലൻ, ജോർജ് വി. ഐനിക്കൽ, ഡെസ്റ്റിൻ താക്കോൽക്കാരൻ, ആനി ജോയ്, എ.എൽ. കൊച്ചപ്പൻ, ജനതാ പൗലോസ്, ജോയ് മേലേടൻ, ജിജു കരിപ്പായി, പി.കെ. കുട്ടൻ, തോമസ് തണ്ടിയേക്കൽ, ഹസീന നിഷാദ്, പി. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.