സ്നേഹസംഗമവും മെഡിക്കല്‍ ക്യാമ്പും
1510572
Sunday, February 2, 2025 7:57 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ഓള് കേരള വീല്‍ച്ചെയര്‍ റൈറ്റ്സ് ഫെഡറേഷന്റെ (എകെഡബ്ല്യുആര്‍എഫ്) സ്നേഹസംഗമവും മെഡിക്കല്‍ ക്യാമ്പും നടന്നു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനംചെയ്തു. എകെഡബ്യൂആര്എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് അധ്യക്ഷതവഹിച്ചു. സ്നേഹസംഗമത്തോടൊപ്പം സൗജന്യ ആയുര്‍വേദ, ഹോമിയോപ്പതി, മെഡിക്കല്‍ ക്യാമ്പുകളും ഫിസിയോതെറാപ്പി സൗകര്യങ്ങളും അംഗങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. ഡോ. വിഷ്ണു, ഡോ. അബ്ദുള്‍ഖാദര്‍, ഡോ. സബിത ബഷീര്‍, ഡോ. ഏബന് ജോണ്സണ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ബിജു പോള്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്, സെക്രട്ടറി ഷെറീന, ട്രഷറര്‍ തസ്ലിന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ.എന്‍. ഉര്‍സുല, ഡി. മഞ്ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംകൊടുത്തു. മത്സരങ്ങളില്‍ ജേതാക്കളായ സീമ തോമസ്, കവിത കേശവന്, പ്രജോഭ്, മിനി, ഫൗസിയ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും പരിപാടിയില്‍ വിതരണംചെയ്തു.