ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ള്ളി​വ​ട്ടം ചി​ര​ട്ട​ക്കു​ന്ന് തെ​ക്കേ​വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ(49) എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാലുകു​പ്പി​ക​ളി​ലാ​യി ഏ​ഴു​ലി​റ്റ​ര്‍ മ​ദ്യ​വും മ​ദ്യ​വി​ല്‍​പ​നയ്​ക്ക് ഉ​പ​യോ​ഗി​ച്ച ആ​ക്ടീ​വ സ്‌​കൂ​ട്ട​റുംമ​ദ്യം വി​റ്റു​ല​ഭി​ച്ച 1,560 രൂ​പ​യും എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. അ​നു​കു​മാ​റും സം​ഘ​വും പി​ടി​ച്ചെ​ടു​ത്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍(​ഗ്രേ​ഡ്) ഇ.​പി. ദി​ബോ​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ. ​സ​ന്തോ​ഷ്, സി.​കെ. ച​ന്ദ്ര​ന്‍, സി.​വി. ശി​വ​ന്‍, വി.​വി. ബി​ന്ദു​രാ​ജ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജു വി​നോ​ദ്, ഡ്രൈ​വ​ര്‍ കെ.​കെ. സു​ധീ​ര്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‌​ഡ് ചെ​യ്തു.