ക്രിസ്മസ് ക്വയർ മീറ്റ്
1490321
Friday, December 27, 2024 8:45 AM IST
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 35-ാമത് ക്രിസ്മസ് ക്വയർ മീറ്റ് നടത്തി. സംഗീതസംവിധായകൻ സെജോ ജോൺ ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി.
വികാരി ഫാ. കെ.ആർ. ഇനാശു, അസി. വികാരി ഫാ. ഡെൽമിൻ ഡേവിസ്, സെൻട്രൽ ബോർഡ് ട്രസ്റ്റി ചെയർമാൻ രാജൻ ജോസ്, സെൻട്രൽ യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഫിൻ ജെ.ഒല്ലൂക്കാരൻ, കൈക്കാരന്മാരായ സോജൻ പി. ജോൺ, ജോർജ് ചിരിയങ്കണ്ടത്ത്, വലിയപള്ളി യൂത്ത്സ് അസോ. അസി. സെക്രട്ടറി അഭിരാഗ് ചാൾസ് എന്നിവർ പ്രസംഗിച്ചു.
തൃശൂർ ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളി ഒന്നാംസ്ഥാനവും കുന്നംകുളം ആർത്താറ്റ് മാർത്തോമാ പള്ളി രണ്ടാംസ്ഥാനവും ചേലക്കോട്ടുകര മാർ അപ്രേം പള്ളി മൂന്നാംസ്ഥാനവും നേടി.