വനമേഖലയോടു ചേർന്ന് താമസിക്കുന്ന ജനങ്ങളോട് സർക്കാരിന് ശത്രുതാമനോഭാവം
1489864
Wednesday, December 25, 2024 12:53 AM IST
വടക്കാഞ്ചേരി: വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുക, കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "നൈറ്റ് മാർച്ചിന്റെ ഉദ്ഘാടനം കെപി സിസി സെക്രട്ടറി എ. പ്രസാദ് നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജന. സെക്രട്ടറി എൻ.ആർ. സതീശൻ മുഖ്യപ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ്, എസ്എഎ ആസാദ്, ജയൻ മംഗലം, സന്ധ്യ കൊടക്കാടത്ത്, കെ. പ്രകാശൻ, പി.എസ്. രാധാകൃഷ്ണൻ, ബിജു കൃഷ്ണൻ, കെ.കെ. അബൂബക്കർ, എം.എച്ച് . ഷാനവാസ്, എൻ. ഗോപാലകൃഷ്ണൻ, ഫിലിപ്പ് ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് സി.ആർ. രാധാകൃഷ്ണൻ, കെ. ശശിധരൻ മാസ്റ്റർ, കെ.എച്ച്. സിദ്ധിഖ്, ശിബി പൂമല, എം.ജെ. അഗസ്റ്റിൻ, ജോസ് മണി പുത്തൂർ, കെ.വി. സുബ്രമണ്യൻ, ജി. ഹരിദാസ്, ജേയ്സൺ പുതുരുത്തി, എം.ടി. സന്ദീപ്, കെ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.