ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ചു
1489563
Monday, December 23, 2024 10:45 PM IST
എരുമപ്പെട്ടി: എരുമപ്പെട്ടി നെല്ലുവായിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മുണ്ടൻകോട് റോഡിൽ നെല്ലുവായ് വടക്കുമുറി വീട്ടിൽ ബാലൻ(73) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് അപകടം. റോഡരികിലൂടെ നടന്നു വരികയായിരുന്ന ബാലന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ബാലനെ ആദ്യം മങ്ങാടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ലീല. മക്കൾ: മിനി, പ്രമോദ്, പ്രസാദ്.