യുവാവിന്റെ മൃതദേഹം കണ്ടെത്തി
1489838
Tuesday, December 24, 2024 11:56 PM IST
ചേലക്കര: ചെറുതുരുത്തി പുതുശേരി ഭാരതപ്പുഴ ശ്മശാനം കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35-40 വയസ് തോന്നിക്കും. കുളിക്കാൻ വന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്. പിന്നീട് മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം അറിയൂ. സമീപത്തുനിന്ന് മീൻ പിടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വലയും ചൂണ്ടലും മീനും കണ്ടുകിട്ടി. കൂടുതൽ വിവരങ്ങൾക്ക് ചെറുതുരുത്തി പോലീസുമായി ബന്ധപ്പെടുക.