കേരള സഭാതാരം അവാർഡ് നേടിയ ഫാ. മാത്യു നായ്ക്കംപറമ്പിലിനെ ആദരിച്ചു
1489804
Tuesday, December 24, 2024 7:41 AM IST
ചാലക്കുടി: ഇരിങ്ങാലക്കുട രൂപതയുടെ കേരള സഭാതാരം അവാർഡ് നേടിയ പ്രസിദ്ധ വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കം പറമ്പിലിന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ സ്വീകരണം നൽകി.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭയുടെ മൊമെന്റൊ ബിഷപ്പ് ഫാ. മാത്യു നായ്ക്കംപറമ്പിലിന് സമ്മാനിച്ച് ആദരിച്ചു. ആന്മീയനവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ആത്മീയ ആചാര്യനാണ് ഫാ. മാത്യു നായ്ക്കം പറമ്പിലെന്ന് ബിഷപ്പ് പറഞ്ഞു.
കോട്ടപ്പുറം രൂപതാ മെത്രാൻ മാർ അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ്, വിൻസെൻഷ്യൻ സഭസുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിക്കര. പ്രൊവിൻഷ്യാൾ ഫാ.പോൾ പുതുവ, ഫാ. ലൂക്ക് തടത്തിൽ, എം.വി. തോമസ്, അഡ്വ. തോമസ് ഉണ്ണിയാടൻ, വി.ഒ. പൈലപ്പൻ, ഫാ. ഡേവീസ് പട്ടത്ത്, ഫാ. ജോയി ചെമ്പകശേരി, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ആഗസ്റ്റ്യൻ വല്ലൂരാൻ. ഫാ. മാത്യു തടത്തിൽ, ജെയിംസ് കുട്ടി ചമ്പക്കുളം, സന്തോഷ് കരു മാത്ര, ടി. ബിജു, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പിൽ മറുപടി പ്രസംഗം നടത്തി.