പാറേമ്പാടം പള്ളി അൾത്താര വെഞ്ചരിച്ചു
1490317
Friday, December 27, 2024 8:45 AM IST
പാറേമ്പാടം: സെന്റ് ആന്റണീസ് ദേവാലയത്തിന്റെ നവീനരീതിയിൽ നിർമാണം പൂർത്തിയാക്കിയ അൾത്താരയുടെ വെഞ്ചരിപ്പ് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ദിവ്യബലിക്കു ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പോൾ അറയ്ക്കൽ സഹകാർമികനായിരുന്നു.
അൾത്താരനിർമാണ കൺവീനർ എം.ടി. പോൾസൺ, വി.എൽ. തോമസ്, എം.കെ. ഷാജു, എം.എസ്. പോൾ, സജി കെ.മഞ്ഞപ്പള്ളി എന്നിവർ നേതൃത്വം നൽകി.